Latest News

ഇന്ത്യയില്‍ ഒയോയ്ക്ക് തിരിച്ചടി; കരാര്‍ റദ്ദാക്കി 700 ഹോട്ടലുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒയോയ്ക്ക് വന്‍ തിരിച്ചടി . ഒയോയുമായുള്ള കരാര്‍ 700 ഹോട്ടലുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഹോട്ടലുകള്‍ ഒയോയുമായുള്ള കരാര്‍ റദ്ദാക്കിയതായി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (എഫ്എച്ച്ആര്‍ഐ) സെക്രട്ടറി പ്രദീപ് ഷെട്ടി പറഞ്ഞു.

മാത്രമല്ല ഹോട്ടലുകളുമായുള്ള കരാര്‍ ലംഘനവും അമിതമായ ചാര്‍ജുകള്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വഷളായതിനെത്തുടര്‍ന്ന് കേരളത്തില്‍ ഉള്‍പ്പടെ ഒയോയ്ക്കെതിരെ സമരം നടന്നിരുന്നു. നൂറ് നഗരങ്ങളില്‍ നിന്നായി എഴുന്നൂറോളം ഹോട്ടലുകളുമായാണ് ഒയോ കരാര്‍ ഉണ്ടായിരുന്നത്. കൃത്യസമയത്ത് വാടക നല്‍കാത്തതാണ് ഒയോയുമായി ഹോട്ടലുകള്‍ തെറ്റാന്‍ കാരണം എന്നാണ് ലഭിക്കുന്ന വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top