തൃപ്പൂണിത്തുറ: രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ ഹരിപ്പാട് അനീഷ്ഭവനം വീട്ടില്‍ അനീഷ് (36) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം അഞ്ചു കിലോ കഞ്ചാവുമായി പിടികൂടിയ ഒറീസ സ്വദേശിയില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.