Latest News

പ്രണയം നിരസിച്ചു; പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു

മുംബൈ: മുംബൈയില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കത്തിക്കരിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ 25 കാരനായ അജയ് ബന്‍വാഷിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഇയാള്‍. ഒക്ടോബര്‍ 1 ന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ച പോലീസ് അവള്‍ക്ക് ബന്‍വാഷിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ബന്‍വാഷിയെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം തലസരിയില്‍ ഉപേക്ഷിച്ചുവെന്നും സമ്മതിച്ചു. പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. ആദ്യം പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി ഉറക്കെ കരയാന്‍ തുടങ്ങിയതോടെ കുപ്പികൊണ്ട് തലക്കടിച്ചു. അവളെ ശ്വാസം മുട്ടിച്ചുകൊന്നതിന് ശേഷം മൃതദേഹം ഒരു ചാക്കില്‍ കെട്ടി ബൈക്കില്‍ തലസരിയിലേക്ക് കൊണ്ടുപോയി. സന്ധ്യയ്ക്ക് ശേഷം ചാക്കില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കാടിന് സമീപത്തുള്ള ഒരു കനാലിന് അടുത്തെത്തിക്കുകയും ബൈക്കില്‍ നിന്ന് പെട്രോള്‍ എടുത്ത് മൃതദേഹം കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പൂര്‍ണ്ണമായും കത്താത്ത മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top