ന്യൂഡല്‍ഹി: വാളയാര്‍ കേസ് ഗൗരവമേറിയ വിഷയമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ പരാമര്‍ശം.
കേസ് അട്ടിമറിക്കുന്ന വിധത്തില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് വിഷയം ഉന്നയിച്ച കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. സംസ്ഥാനസര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.