കഴിഞ്ഞ ദിവസം നടന് സന്തോഷ് കീഴാറ്റൂരിന്റെ ബാഗ് ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തിന് പിന്നാലെ നടന് ലൈവില്‍ വന്ന് സംഭവം വ്യക്തമാക്കിയിരുന്നു. ബാഗിലെ തന്റെ എടിഎം കാര്‍ഡ് ‘അമ്മ’ യിലെ മെംബര്‍ഷിപ്പ് കാര്‍ഡ് തുടങ്ങിയവ തിരിച്ച് നല്‍കണുമെന്നും താരം അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ നഷ്ടപ്പെട്ട എടിഎം കാര്‍ഡും ‘അമ്മ’ യിലെ മെംബര്‍ഷിപ്പ് കാര്‍ഡും തിരിച്ചു കിട്ടിയതായി താരം അറിയിച്ചിരിക്കുന്നത്. എറണാകുളം റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു കാര്‍ഡുകള്‍. ഇത് കണ്ടെത്തിയ വിദ്യാര്‍ത്ഥിക്കും താരം നന്ദി അറിയിച്ചു.
.