അക്ഷയ് കുമാര്‍, കരീന കപൂര്‍, ദില്‍ജിത് ദോസന്‍ജ്, കിയാറ അദ്വാനി എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ‘ഗുഡ് ന്യൂസ്’ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
രാജ് മേഹ്തയാണ് ചിത്രത്തിന്റെ സംവിധായകന്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡിസംബര്‍ 27 ന് ചിത്രം റിലീസ് ചെയ്യും.