മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിനെതിരെ മദ്രാസ് ഐഐടി. ഫാത്തിമയുടെ കുടുംബത്തെ അധിക്ഷേപിച്ച് പോലീസിന് കത്ത് നല്‍കിയെന്ന് ബന്ധു ഷമീര്‍ പറഞ്ഞു. മരണത്തെ വിവാദമാക്കുന്നത് കുടുംബത്തിന് സാമ്പത്തിക ശേഷിയുള്ളതിനാലാണെന്നും ഐഐടിയെ താറടിച്ചുകാണിക്കാനാണ് കുടുംബത്തിന്റെ ശ്രമമെന്നും ഫാത്തിമ നേരത്തെ മറ്റ് അധ്യാപകര്‍ക്കെതിരെയും പരാതി ഉന്നയിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു. കത്ത് പോലീസ് സ്ഥിരീകരിച്ചെന്ന് ഷമീര്‍ പറഞ്ഞു.
ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം: ഫാത്തിമയുട കുടുംബത്തെ അധിക്ഷേപിച്ച് ഐഐടി പോലീസിന് കത്ത് നല്‍കിയെന്ന് ബന്ധു
By
November 17, 2019 10:52 am