പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്ത് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റി. സിപിഎമ്മുകാര്‍ പ്രതികളായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം കേസ് ഏറ്റെടുത്തെന്നും കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സിബിഐ അറിയിച്ചു.
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം എതിര്‍ത്ത് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റി
By
November 16, 2019 4:23 pm