ദൃശ്യം സംവിധായകന് ജീത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ തമ്പിയുടെ ടീസര്‍ പുറത്തിറങ്ങി. ജ്യോതിക, കാര്‍ത്തി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മോഹന്‍ലാലാണ് ടീസര്‍ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയത്. ജ്യോതിക, കാര്‍ത്തി എന്നിവര്‍ക്ക് പുറമെ സത്യരാജ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആദ്യമായാണ് ജ്യോതികയും കാര്‍ത്തിയും ഒന്നിച്ചഭിനയിക്കുന്നത്.
കാര്‍ത്തിയുടെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ജ്യോതിക അഭിനയിക്കുന്നത്. അണ്ണിയ്ക്കൊപ്പം (സഹോദരന്റെ ഭാര്യ) ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും എല്ലാവരുടെയും അനുഗ്രഹം തനിക്ക് വേണമെന്നും കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.
വയാകോം 18 സ്റ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്ഡ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.