ന്യൂഡൽഹി ∙ കർണാടകയിൽ 17 എംഎൽഎമാരുടെ അയോഗ്യത ശരിവച്ച് സുപ്രീംകോടതി. മുൻ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണു വിധി.
അയോഗ്യരാക്കപ്പെട്ടവർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാം. രാജിയും അയോഗ്യതയും തമ്മിൽ ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. കോടതിവിധി ബിജെപിക്ക് ആശ്വാസമാണ്.