കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബഞ്ച് മുമ്പാകെ അപ്പീല്‍ നല്കി. സെപ്റ്റംബര്‍ മുപ്പതിനാണ് പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്കു വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
By
October 26, 2019 3:06 pm