Entertainment

ബിഗില്‍ സിനിമയുടെ പ്രദര്‍ശനം വൈകി; നഗരമധ്യത്തില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം/VIDEO

ചെന്നൈ: വിജയ് ആരാധകര്‍ ഏറെ കാത്തിരുന്ന ബിഗില്‍ സിനിമയുടെ പ്രദര്‍ശനം ഒരുമണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം. സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ച ആരാധകര്‍ റോഡിയിറങ്ങി റോഡിലെ ബാരിക്കേഡുകള്‍ തകര്‍ക്കുകയും സ്ഥാപനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞ് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പോസ്റ്ററുകളും ബാരിക്കേഡും തിയറ്റര്‍ കവാടത്തിന് മുന്നിലിട്ട് കത്തിച്ചു. പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനം വൈകിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top