Ernakulam

ടിവി ചാനലിന്റെ മറവില്‍ തട്ടിപ്പ്; മിനര്‍വ ടിവി സിഇഒ രാജീവ് മേനോന്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി

കോട്ടയം: ടിവി ചാനലില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി മിനര്‍വ ടിവി സിഇഒ രാജീവ് മേനോനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ഡിജിറ്റല്‍ മലയാളി കോട്ടയം ചെയര്‍മാന്‍ ബിബിന്‍ ബേബിയാണ് പരാതി നല്‍കിയത്.

രാജീവ് മോനോന്‍ സിഇഒ ആണെന്ന് പറയുന്ന മിനര്‍വ ടിവി ചാനലില്‍ പരാതിക്കാരനെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, സാമ്പത്തിക നഷ്ടമുണ്ടാക്കി. രാജീവ് മേനോന്‍ ദുബായില്‍ ചാനല്‍ നടത്തുകയാണെന്നും പറഞ്ഞ് പരാതിക്കാരനായ ബിബിന്‍ ബേബിയോട് കേരളത്തിലെ വാര്‍ത്തകള്‍ ഷൂട്ട് ചെയ്ത് അയച്ചു തന്നാല്‍ പ്രതിഫലവും ലാഭവിഹിതവും, ഒപ്പം രാജീവ് മേനോന്‍ നടത്തുന്ന ചാനലില്‍ പങ്കാളിത്തവും തരാമെന്ന് പറഞ്ഞ് ബിബിന്‍ ബേബിയെക്കൊണ്ട്  പ്രതിഫലം നല്‍കാതെ വാര്‍ത്തകള്‍ ചെയ്യിപ്പിച്ചു. വാര്‍ത്തകള്‍ ഷൂട്ട് ചെയ്തതിന്റെ പ്രതിഫലവും മറ്റും ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

ഒടുവില്‍ തന്നെ മനപ്പൂര്‍വ്വം കബളിപ്പിക്കുകയാണെന്ന് ബോധ്യപ്പെട്ടെന്നും ജില്ലാ പൊലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരന്‍ യുകെയില്‍ ജോലി ചെയ്യുന്നതിനാല്‍ ബിബിന്‍ ബേബിയ്ക്ക് വേണ്ടി കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഡിജിറ്റല്‍ മലയാളി എഡിറ്റര്‍ രാജു ആനികാടിനെയാണ്  ചുമതലപ്പെടുത്തിയിരിക്കുന്നത്.

വന്‍ സാമ്പത്തിക നഷ്ടം നേരിട്ടതിനാല്‍ രാജീവ് മേനോനില്‍ നിന്ന്  നഷ്ടപരിഹാരം വേണമെന്നും ബിബിന്‍ ബേബിയുടെ പരാതിയില്‍ പറയുന്നു. സാമ്പത്തിക നഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 11ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ബിബിന്‍ ബേബിയുടെ പരാതി സ്വീകരിച്ച് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top