കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയില്‍. മുന്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി തേടിയെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അനുമതി തേടിയത്.
എട്ടേകാല്‍ കോടി രൂപയുടെ മൊബിലൈസേഷന്‍ ഫണ്ട് കരാറുകാര്‍ക്ക് അനുവദിച്ചതില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജടക്കമുള്ള പ്രതികള്‍ക്കും പങ്കുണ്ട്. അതിനാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും വിജിലന്‍സ് പറയുന്നു.
മുന്‍ മന്ത്രി അന്വേഷണ പരിധിയില്‍ നില്ക്കുന്നതിനാല് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും. ഇതാദ്യമായാണ് മുന്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി ചോദിച്ച കാര്യം വിജിലന്‍സ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഈ കേസില്‍ ഇബ്രാഹിം കുഞ്ഞ് പ്രതിയാകാനുള്ള സാധ്യത തന്നെയാണ് നിലനില്‍ക്കുന്നത്.