സർക്കസിൽ മൃഗങ്ങളെ മെരുക്കി അഭ്യാസം നടത്തുന്നത് പതിവാണ്.സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ചിത്രത്തിന്റെ വീഡിയോ കാണാം.
കലാപ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കവേ കുറുമ്പ് കാട്ടിയ കരടിയെ പരിശീലകരിലൊരാള്‍ ശക്തമായി അടിച്ചു.
സർക്കസ് റിങ്ങിനു സമീപത്തിരുന്ന കുട്ടി ഇത് കണ്ട് കരഞ്ഞു. കുട്ടിയുടെ കരച്ചിൽ ഉച്ചത്തിലായതോടെ കരടി പരിശീലകന്റെ മേൽ ചാടി വീഴുകയായിരുന്നു.
മറ്റ് പരിശീലകർ വന്നിട്ടും കരടി മാറിയില്ല. ഒടുവിൽ ഇലക്ട്രിക് ഷോക്ക് നൽകിയാണ് കരടിയെ മാറ്റിയത്. റഷ്യയിലെ കരേ ലിയാ പ്രവിശ്യയിൽ നിന്നുള്ളതാണ് വീഡിയോ