Latest News

കര്‍താര്‍പൂര്‍ തീര്‍ത്ഥാടനം: ഇന്ത്യയും പാക്കിസ്ഥാനും കരാറില്‍ ഒപ്പു വെച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അതിര്‍ത്തി കടന്ന് കര്‍താര്‍പൂര്‍ സിഖ് ദേവാലയം സന്ദര്‍ശിക്കാന്‍ വഴിയൊരുക്കുന്ന കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പു വെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. കര്‍താര്‍പൂരിലെ സീറോ പോയിന്റില്‍ വെച്ചാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ക്ക് പാകിസ്താനിലെ ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുര്‍. കരാര്‍ പ്രകാരം ഇന്ത്യയിലെ തീര്‍ത്ഥാടകര്‍ക്ക് പാകിസ്താനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. 5000 തീര്‍ത്ഥാടകര്‍ക്കാവും ഒരു ദിവസം സന്ദര്‍ശാനുമതി നല്‍കുക. ഇതിന് വിസ ആവശ്യമില്ല. 20 ഡോളറാണ് തീര്‍ത്ഥാടകര്‍ക്ക് ഫീസായി ചുമത്തുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top