ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. 25 ലക്ഷം രൂപ ജാമ്യ തുകയായി ശിവകുമാര്‍ കെട്ടിവെക്കണം. രാജ്യം വിട്ടു പോകാതിരിക്കാന്‍ നിബന്ധനയുണ്ട്. നേരത്തെ കോടതി ശിവകുമാറിന്റെ ജാമ്യം തള്ളിയിരുന്നു. കഴിഞ്ഞ 50 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ശിവകുമാര്‍.
ഡി കെ ശിവകുമാറിന് ജാമ്യം
By
October 23, 2019 3:13 pm