Kerala

ശ്രീമാന്‍ ശ്രീകുമാര്‍, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ? ശ്രീകുമാറിനെ വിമര്‍ശിച്ച് സംവിധായിക

സംവിധായകന്‍ ശ്രീകുമാറിനെതിരെ നടി മഞ്ജുവാര്യര്‍ പരാതി നല്‍കിയതിന് പിന്നാലെ മഞ്ജുവിനെ പിന്തുണച്ച് സംവിധായിക വിധു വിന്‍സെന്റ്. ശ്രീകുമാര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്നും മഞ്ജുവാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീകുമാര്‍ മഞ്ജുവിനെതിരെ രംഗത്തെത്തി. സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ മടങ്ങിവരവില്‍ തൊഴില്‍ നല്‍കിയത് താനാണെന്ന് ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സംവിധായിക.

തൊഴില്‍ തരുന്നയാള്‍ തൊഴില്‍ ദാതാവാണ്, അതിനര്‍ത്ഥം അയാള്‍ തൊഴിലാളിയുടെ ഉടമയാണെന്നല്ലെന്നാണ് വിധു പറഞ്ഞിരിക്കുന്നത്. ശ്രീമാന്‍ ശ്രീകുമാര്‍, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ? അതോ മേനോന്‍ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസേരയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ?- വിധു ഫേസ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top