തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ പെയ്യും. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.
രണ്ട് ദിവസം കൂടി അതിശക്തമായ മഴ; 13 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്
By
October 21, 2019 11:51 am