പത്തനംതിട്ട:പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി. തുലാവര്‍ഷവുമായി ബന്ധപ്പെട്ട് ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കും. ഇന്ന് ക്ലാസുകള്യ്ക്ക് 2.30ന് അവസാനിപ്പിക്കാനാണ് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗന്‍വാടികള്‍ക്കും ക്ലാസ് സമയത്തിലുള്ള നിയന്ത്രണം ബാധകമായിരിക്കുമെന്നും കളക്ടര്‍ പി.ബി നൂഹ് അറിയിച്ചിട്ടുണ്ട്.ക്ലാസ് സമയത്തിലെ നിയന്ത്രണം മൂലം അധ്യായന സമയം നഷ്ടമാകാതിരിക്കാനുള്ള ക്രമീകരണം അതത് സ്ഥാപനങ്ങളുടെ മേലധികാരികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്
Nijas
October 18, 2019 at 9:55 pm
ബാക്കി ഉള്ള ജില്ലകളിൽ മിന്നൽ ഇല്ലേ