Kerala

ജയിലില്‍ കഞ്ചാവ് വേട്ട; യൂണിവേഴ്‌സിറ്റി കോളേജ് കുത്ത് കേസിലെ പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യൂണിവേഴ്‌സിറ്റി കോളേജ് കുത്ത് കേസിലെ പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് അഖിൽ ചന്ദ്രൻ എന്ന വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച എസ് എഫ് ഐ നേതാവ് നസീമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് . നസീമുള്‍പ്പെടെ 7 തടവുകാരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. നിരോധിത പുകയില ഉല്‍പന്നങ്ങളും ഇവിടെനിന്ന് കണ്ടെത്തിയതായാണ് വിവരം. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് ജയില്‍ സൂപ്രണ്ട് നിര്‍ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top