അമൃത്സര്‍: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന്
പഞ്ചാബ് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍ ജില്ലകളിലാണ് സുരക്ഷ ശക്തമാക്കിയത്.
പഞ്ചാബ് പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജലന്ധറില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.