ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 5 ശതമാനം കൂട്ടി. കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ ക്ഷാമബത്ത 17 ശതമാനമാകും. 50 ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി പതിനാറായിരം കോടിരൂപയുടെ അധികബാധ്യതയുണ്ടാകും. പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്) അഞ്ചു ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പേര്‍ക്കാണ് ഇത് പ്രയോജനപ്പെടുക.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കൂട്ടി
By
October 9, 2019 2:45 pm