തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ മലയാളി പിടിയില്‍. ഷാര്‍ജയില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണവുമായി വന്ന മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്, അതിനുമുകളില്‍ വിഗ് വച്ചാണ് നൗഷാദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
നെടുമ്പാശേരിയില്‍ തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണവുമായി മലയാളി പിടിയില്‍
By
October 4, 2019 6:00 pm