തിരുവനന്തപുരം: ഷര്‍ട്ട് ഇന്‍ ചെയ്തതിന് പ്ലസ്വണ് വിദ്യാര്‍ത്ഥിക്ക് സ്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം നെടുവേലി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ സുഹൈലിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
മര്‍ദ്ദനത്തില്‍ കുഴഞ്ഞു വീണ സുഹൈലിനെ അധ്യാപകര്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇന്‍സെര്‍ട്ട് ചെയ്ത ഷര്‍ട്ട് പുറത്തിടാന്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ഹോക്കി സ്റ്റിക്കും തടികളും ഉപയോഗിച്ചാണ് സുഹൈലിനെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥി സ്കൂള്‍ അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. സ്കൂള്‍ അധികൃതരില്‍ നിന്ന് പരാതി ലഭിച്ചാല്‍ റാഗിംഗിനെതിരെ കേസെടുക്കുമെന്ന് വട്ടപ്പാറ പോലീസ് അറിയിച്ചു.