Breaking News

ഡ്രൈവര്‍മാരില്ല; കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍  ഡ്രൈവര്‍മാരുടെ കുറവിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി.  കൊട്ടാരക്കരയില്‍ 17 , ചടയമംഗലത്ത് 16, എറണാകുളം 5, ആലുവ 5, അങ്കമാലി 7 കോട്ടയത്ത് 33, പൊന്നാനി 5, മലപ്പുറം 6, പത്തനംതിട്ട 21, ആലപ്പുഴ 16 ഉം സര്‍വ്വീസുകള്‍ മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും.

1140 ഷെഡ്യൂളുകളാണു വ്യാഴാഴ്ച റദ്ദാക്കിയത്. നിരവധി ഓര്‍ഡിനറി സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ യാത്രാക്ലേശം രൂക്ഷമായി. എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവ ഓപ്പറേറ്റ് ചെയ്തതിനുശേഷമാണ് ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തിയത്. ഇതുമൂലം മലയോരമേഖലകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top