Kerala

മരട് ഫ്‌ളാറ്റുകളിലെ താമസക്കാർ ഒഴിഞ്ഞുതുടങ്ങി; ഒഴിയാനുള്ള അവസാന തീയതി ഈ മാസം മൂന്ന്

കൊച്ചി: സുപ്രീംകോടതി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞുതുടങ്ങി. കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെത്തി ഉടമകളുമായി സംസാരിച്ച സബ് കള്കടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് മാറിത്താമസിക്കാനുള്ള ഫ്‌ളാറ്റുകളുടെ പുതിയ പട്ടിക തയ്യാറാക്കാന്‍ തഹസില്‍ദാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം പുതിയ പട്ടിക നഗരസഭ ഉടന്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കും. മാറിത്താമസിക്കാന്‍ ഫ്‌ളാറ്റുകള്‍ കണ്ടെത്തുന്നത് വൈകിയാല്‍ മൂന്നാം തീയതിക്കുള്ളില്‍ ഒഴിയാനാകില്ലെന്ന നിലപാടിലാണ് ഫ്‌ളാറ്റ് ഉടമകള്‍.

ഈ മാസം മൂന്നിനകം എല്ലാവരും ഒഴിയണമെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ മാറിത്താമസിക്കാന്‍ ജില്ലാ ഭരണകൂടം കണ്ടെത്തി നല്‍കിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ലെന്നാണ് ഉടമകളുടെ പരാതി. മരടിലെ താമസക്കാര്‍ക്കായി 521 ഫ്‌ളാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്‌ളാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട്  തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ മാറിതാമസിക്കാനായി നല്‍കിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ലെന്ന് മരട് ഫ്‌ളാറ്റ് ഉടമകള്‍ ആരോപിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top