Breaking News

ഓവുചാലില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

ഡല്‍ഹി: ഓവുചാലില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ കരവല്‍ നഗറിലെ ഓവ് ചാലിന് സമീപത്തുനിന്നും ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ബാഗ് ആദ്യം കണ്ടത് ഓവുചാലിന്‍റെ അടുത്ത് കൂടി നടന്ന് പോയ യാത്രക്കാരനാണ്.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. കണ്ടെത്തിയ മൃതദേഹത്തിന് 25 വയസ് പ്രായം ഉണ്ടായിരിക്കാം എന്നാണ് പൊലീസ് നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top