Kerala

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളായ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ജാമ്യാ പേക്ഷയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത്. പരീക്ഷയില്‍ ഇവര്‍ തട്ടിപ്പു നടത്തിയതിന്റെ നിര്‍ണ്ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പരീക്ഷ നടന്ന ദിവസം പ്രതികള്‍ എസ്എംഎസിലൂടെ കൈമാറിയ ഉത്തരങ്ങള്‍ പൂര്‍ണ്ണമായും ഹൈടെക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു.

പ്രതികളായ ഗോകുലും സഫീറും ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവര്‍ക്കയച്ച സന്ദേശങ്ങളാണ് ക്രൈംബ്രാഞ്ചിന് കിട്ടിയത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഹൈടെക് സെല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ കോപ്പിയടി സംശയമില്ലാതെ തെളിയുകയും ചെയ്തു. പരീക്ഷാഹാളില്‍ നിന്നും ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയവരെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. സംശയിക്കുന്ന ആള്‍ നിലവില്‍ ഒളിവിലാണ്. ക്രമക്കേടില്‍ പങ്കുളള മറ്റ് ചിലരേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top