ന്യൂഡല്‍ഹി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാമ്പത്തിക തിരിമറിക്കേസില്‍ ജാസ്മിന്‍ഷാ ഉള്‍പ്പെടെ 4 പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളിലെത്തിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ ഭാരവാഹികള്‍ 3 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നേരത്തെ ജാസ്മിന് ഷായ്ക്കു പുറമേ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജീവനക്കാരായ നിധിന് മോഹന്‍, ജിത്തു എന്നിവര്‍ക്കെതിരെ 4 പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.