Latest News

വീട്ടുകാര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പാളി- വീഡിയോ

ലുധിയാന: വീട്ടുകാര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച് യുവാവ്. എന്നാല്‍ കുട്ടിയുടെ അമ്മ ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചതോടെ യുവാവിന്റെ ശ്രമം പാളിപ്പോയി. പഞ്ചാബിലെ ലുധിയാന റിഷി നഗറിലാണ് സംഭവം. സൈക്കിള്‍ റിക്ഷയുമായി എത്തിയ ആള്‍ വീടിന് പുറത്ത് കുടുംബം ഉറങ്ങിക്കിടക്കുന്നതിനു സമീപത്ത് നിന്ന് നിരീക്ഷിക്കുകയും സാവകാശം കുട്ടിയെ എടുത്ത് റിക്ഷയില്‍ വച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു.

കുട്ടിയെ എടുത്തതോടെ കുട്ടിയുടെ അടുത്തുകിടന്ന അമ്മ ഉണര്‍ന്ന് ബഹളം വച്ചു. കുട്ടിയെ സൈക്കിള്‍റിക്ഷയില്‍ നിന്ന് എടുത്തുമാറ്റി. ഇതോടെ കുട്ടിയുടെ പിതാവും ഉണര്‍ന്നു. ഇതോടെ മോഷ്ടാവ് സൈക്കിള്‍ റിക്ഷയുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതും പിതാവ് അയാളെ പിന്തുടരുന്നതും വീഡിയോയില്‍ കാണാം. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top