തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയേക്കും. സിബിഐ അന്വേഷണം എന്ന ആവശ്യത്തോട് എതിര്‍പ്പില്ലെന്ന നിലപാടിലാണ് പോലീസ്. ഡിജിപി ഈക്കാര്യം ഉടന്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഡിജിപി അന്വേഷണസംഘത്തിന്റെ യോഗം വിളിച്ചിരുന്നു. ആരോപണങ്ങളെല്ലാം പരിശോധിച്ചതായി അന്വേഷണസംഘം യോഗത്തില്‍ അറിയിച്ചു. കുടുംബം ഉന്നയിച്ച സംശയങ്ങളെല്ലാം അന്വേഷിച്ചെന്നും യോഗം വിലയിരുത്തി.
ബാലഭാസ്കറിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടേക്കും
By
September 18, 2019 10:45 am