Latest News

കശ്മീരിലെ നേതാക്കളെ 18 മാസത്തിനുള്ളില്‍ മോചിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കശ്മീരിലെ രാഷ്ട്രീയ തടവുകാരെ 18 മാസത്തിനുള്ളില്‍ മോചിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. കശ്മീരിലെ നേതാക്കളെ എന്ന് മോചിപ്പിക്കുമെന്ന് മാധ്യമങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. താന്‍ എപ്പോഴും പറയുന്നത് അവരെ 18 മാസത്തിനുള്ളില്‍ മോചിപ്പിക്കുമെന്നാണ്- ജിതേന്ദ്ര സിംഗ് പറഞ്ഞു. കത്രയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷങ്ങള്‍ അവസാനിച്ച് സ്ഥിതിഗതികള്‍ ശാന്തമായാല്‍ കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്കും. ഒരു പതാക, ഒരു ഭരണഘടന, ഒരു പ്രധാനമന്ത്രി എന്ന ആവശ്യം ഉന്നയിച്ച് ശ്യാമപ്രസാദ് മുഖര്‍ജി നടത്തിയ പോരാട്ടം, ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയതോടെ വിജയം കണ്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് ഇടമില്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top