ന്യൂഡല്‍ഹി: ഹിന്ദി മുഖ്യഭാഷയാക്കാനുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കത്തെ എതിര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. രാജ്യത്തെ എല്ലാ ഭാഷകളും തുല്ല്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയെ സംബന്ധിച്ച് കന്നടയാണ് മുഖ്യം. ഈക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
ഒരു രാജ്യം, ഒരു ഭാഷ എന്ന ആശയത്തിനായി ജനങ്ങള്‍ മുന്നോട്ടിറങ്ങണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇന്ത്യ വിവിധ ഭാഷകളുടെ നാടാണ്. ഓരോ ഭാഷക്കും പ്രാധാന്യമുണ്ട്. എന്നാല്‍ രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതിന് ഏകീകൃതമായൊരു ഭാഷ വേണം. രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ ഏതെങ്കിലും ഭാഷക്ക് സാധിക്കുമെങ്കില്‍ അത് ഹിന്ദിക്കാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.