തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പിഴത്തുക കുറയ്ക്കുന്നതിന്റെ സാധ്യത യോഗം പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്റെ അന്തിമ നിലപാട് വന്നതിനുശേഷം മാത്രം പുതിയ വിജഞാപനം ഇറക്കാനാണ് സാധ്യതയെന്നാണ് വിവരം.
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടിവരെ വർധിപ്പിച്ചാണ് കേന്ദ്രം നിയമം ഭേദഗതി ചെയ്ത വിജ്ഞാപനം പുറത്തിറക്കിയത്. ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ സംസ്ഥാനത്താകമാനം വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പുനരാലോചനക്ക് സര്‍ക്കാര്‍ തയ്യാറായത്.