Latest News

തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ബാലിശവും രാഷ്ട്രീയ പ്രേരിതവുമാണ്: ഷെഹ്‌ല റാഷിദ്

ന്യൂഡല്‍ഹി: തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ബാലിശവും രാഷ്ട്രീയ പ്രേരിതവും നിശബ്ദയാക്കാനുള്ള ദയനീയ ശ്രമവുമാണെന്ന് ഷെഹ്‌ല റാഷിദ്. മാധ്യമങ്ങളില്‍ നിന്നാണ് തനിക്കെതിരായി കേസെടുത്ത വിവരം അറിയുന്നതെന്നും ഷെഹ്‌ല പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഷെഹ്ലയുടെ പ്രതികരണം.

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല, കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വീടുകളില്‍ നിന്നും യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നുവെന്നും വീടുകളില്‍ അനധികൃതമായി പരിശോധന നടത്തുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു. ബിജെപിയുടെ അജണ്ട നടപ്പാക്കാന്‍ കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഷെഹ്ല ആരോപിച്ചു. രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് ഷെഹ്‌ല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top