ധനുഷ് നായകനാവുന്ന ഗൗതം മേനോന് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ യുടെ റിലീസ് തീയ്യതി മാറ്റിയതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്നങ്ങളും കോടതി നടപടികളും റിലീസിനു തടസമായെന്നാണ് പറയുന്നത്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
ലൈക്ക പ്രൊഡക്ഷന്‍സും കെ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എന്നൈ നോക്കി പായും തോട്ടയുടെ വിതരണാവകാശം നേടിയിരുന്നത്. എന്നാല്‍ ബാഹുബലിയുടെ തമിഴ് പതിപ്പ് വിതരണത്തിനെടുത്ത കെ പ്രൊഡക്ഷന്‍സ് ഇനിയും കുടിശിക കൊടുത്തു തീര്‍ത്തില്ലെന്ന് കാണിച്ച് സിനിമയുടെ നിര്‍മാതാക്കളായിരുന്ന അര്‍ക്ക പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലായി. കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ചിത്രം നാളെ റിലീസ് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് അര്‍ക്ക മീഡിയ പറയുന്നത്. കോടതി വിധി പ്രകാരം കെ പ്രൊഡക്ഷന്‍സ് 15.5 കോടി രൂപയാണ് അര്‍ക്ക മീഡിയക്ക് നല്‍കാനുള്ളത്. ഇതില്‍ തീര്‍പ്പാകുന്നതു വരെ ചിത്രം റിലീസാവാനിടയില്ല.
It is confirmed that #ENPT will not hit the screens on Friday- September 6 as settlement could not be reached over financial issues and court stay is also there. Now into the release slot vacated by #ENPT, #SivappuManjalPachai will fill in and take over the screens.
— Sreedhar Pillai (@sri50) September 5, 2019