കൊച്ചി∙ പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ കാരി സതീഷ് ഒഴികെയുള്ള 8 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി പ്രതി ഫൈസൽ, ഏഴാം പ്രതി രാജീവ് കുമാർ എട്ടാം പ്രതി ഷിനൊ പോൾ എന്നിവരെയാണ് വെറുതെവിട്ടത്. രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതികൾക്ക് മറ്റു വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ അനുഭവിച്ചാൽ മതി.