തൃശ്ശൂര്‍: ചുങ്കത്ത് പാലസ് ഷോറൂം തൃശ്ശൂരിന് സമര്‍പ്പിച്ചു. ചുങ്കത്ത് ഗ്രൂപ്പ് ചെയര്മാന് സി പി പോള്‍ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഭദ്രദീപം തെളിയിച്ചു. സിഗ്നേച്ചര്‍ പ്രീമിയം ലോഗോ യുവ സിനിമ താരം ദുല്‍ഖര്‍ സല്മാന് പ്രകാശനം ചെയ്തു.
മേയര്‍ അജിത വിജയന്, ,ഡെപ്യൂട്ടി മേയര്‍ റാഫി പി ജോസ്, പ്രതിപക്ഷ നേതാവ് അഡ്വ. എം മുകുന്ദന്, ബിജെപി ജില്ല സെക്രട്ടറി നാഗേഷ്, മാനേജിങ് ഡയറക്ടര്‍ രഞ്ജിത്ത് പോള്‍ ചുങ്കത്ത്, ചുങ്കത്ത് ജ്വല്ലറി സതേണ്‍ റീജിയണല്‍ മാനേജിങ് ഡയറക്ടര്‍ രാജീവ് പോള്‍ ചുങ്കത്ത് തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.