കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വേനല്‍മഴ ഏപ്രില്‍ പകുതിയോടെ എത്തും. അതേസമയം സംസ്ഥാനത്ത് ചൂട് ശരാശരിയില്‍നിന്ന് മൂന്ന് ഡിഗ്രിവരെ വര്‍ധിച്ചേക്കാമെന്നതിനാല്‍ ചൊവ്വാഴ്ചവരെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ചൂട് ശരാശരി ഉയര്‍ന്ന താപനിലയില്‍നിന്ന് രണ്ടുമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യത
By
April 1, 2019 10:39 am