Kerala

വടകരയില്‍ കെ പ്രവീണ്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. കെ പ്രവീണ്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനായതിനാല്‍, കരുത്തനായ പ്രതിയോഗിയെ മല്‍സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇല്ലെങ്കില്‍ പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസിക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മല്‍സരിക്കാന്‍ മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടെങ്കിലും, മല്‍സരത്തിനില്ലെന്ന മുന്‍ നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചുനിന്നു. തുടര്‍ന്ന് വി എം സുധീരന്‍, ബിന്ദു കൃഷ്ണ എന്നിവരെ പരിഗണിച്ചു. എന്നാല്‍ ഇരുവരും മല്‍സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top