Breaking News

കനത്ത പ്രളയം: മൊസാംബിക്കില്‍ 66 മരണം

മാപുട്ടോ: കനത്ത പ്രളയത്തില്‍ മൊസാംബിക്കില്‍ 66 പേര്‍ മരിച്ചു. 1,41,000 പേരെ മാറ്റി പാര്‍പ്പിച്ചു. ഇഡായി എന്ന ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള പേമാരിയാണ് പ്രളയ കാരണം.

ക്യാബിനറ്റ് പ്രതിനിധി അന കോമോന പ്രദേശത്ത് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി അറിയിച്ചു. 5756 വീട് നശിച്ചു. 8000 കുടുംബം വാസസ്ഥലം ഉപേക്ഷിച്ചുപോയി. 111 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

938 സ്‌കൂളും 18 ആശുപത്രിയും ഉപയോഗശൂന്യമായി. 1,68,000 ഹെക്ടര്‍ വിള നശിച്ചു. ആകെ 11,13,00,800 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക് അധികൃതര്‍ ആളുകളെ ദുരന്തബാധിത പ്രദേശത്തുനിന്ന് ഒഴിപ്പിക്കുകയാണ്. ഇതിനായി ദുരിതാശ്വാസകേന്ദ്രങ്ങള്‍ തുറന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലോകരാജ്യങ്ങളോട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ മൊസാബിക് സര്‍ക്കാര്‍ സഹായമഭ്യര്‍ഥിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top