തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളക്കെതിരെ മാന നഷ്ടക്കേസ് കൊടുത്ത് ശശി തരൂര്‍. ഭാര്യമാരെപ്പറ്റിയുള്ള പ്രസ്താവനയ്ക്കതെിരെയാണ് ശശി തരൂര്‍ പരാതി നല്‍കിയത്. അസത്യം പറഞ്ഞ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂരിന്റെ പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിജെഎം കോടതി തരൂരിന്റെ മൊഴിയെടുക്കാന്‍ ഈ മാസം 25 ലേക്ക് മാറ്റി.
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ലയെന്ന് ശ്രീധരന് പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.