Breaking News

അ​മ്മാ​യി​യ​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ സ​ന്തോ​ഷി​ച്ച യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി

മുംബൈ : തന്റെ അമ്മയുടെ മരണത്തില്‍ ഭാര്യ സന്തോഷിച്ചുവെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. വീടിന്റെ രണ്ടാം നിലയില്‍ നിന്നും തള്ളിയിട്ടാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പോലീസിനോട് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പ​ടി​ഞ്ഞാ​റ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പു​രി​ലാ​യി​രു​ന്നു സം​ഭ​വം. ആ​പ്തേ​ന​ഗ​ർ‌ സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് ലോ​കാ​ന്ദെ​യാ​ണ് ഭാ​ര്യ ശു​ഭാ​ഗ്നി​യെ (35) കൊ​ല​പ്പെ​ടു​ത്തി​യ​ത്

സ​ന്ദീ​പി​ന്‍റെ അ​മ്മ മാ​ല​തി​യു​ടെ മ​ര​ണ​ത്തി​ൽ സ​ന്തോ​ഷി​ച്ച​താ​ണ് ശു​ഭാ​ഗ്നി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മ​ട്ടു​പ്പാ​വി​ൽ​നി​ന്നും ശു​ഭാ​ഗ്നി​യെ താ​ഴേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. സ​ന്ദീ​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദു:ഖിതയായ മരുമകള്‍ രണ്ടാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയെന്നായിരുന്നു മാധ്യമങ്ങളിലൂടെ ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഈ സാധ്യതയില്‍ സംശയം തോന്നിയ പോലീസ് സന്ദീപിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.
അമ്മ മരിച്ച ശനിയാഴ്ച ശുഭാംഗി പതിവിലും സന്തോഷവതിയായിരുന്നു. ഉള്ളിലെ വികാരം മുഴുവന്‍ അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഈ പെരുമാറ്റമാണ് സന്ദീപിനെ കോപാകുലനാക്കി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top