തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസില്‍, ഷെയ്ന് നിഗം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണന് സംവിധാനം ചെയ്ത ചിത്രം നാല് സഹോദരന്മാരുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഒരു സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അമ്മയെ വീട്ടിലേയ്ക്ക് തിരിച്ച് വിളിക്കാന്‍ പോകുന്നതിന് മുമ്പ് നാല് പേരും ഡ്രസ് വാങ്ങാന്‍ പോകുന്ന സീനാണ് പുറത്ത് വിട്ടിരിക്കുന്നത്.
വൈറലായി കുമ്പളങ്ങി നൈറ്റ്സിലെ ഡിലീറ്റഡ് സീന്‍
By
March 12, 2019 3:17 pm