പ്രണയദിനത്തില്‍ കൊച്ചിയില്‍ നടക്കാനിരുന്ന വാലന്റൈന്‍സ് നൈറ്റ് പരിപാടിയില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി. വൈകിട്ട് അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ നടക്കാനിരുന്ന ഷോയില്‍ നിന്ന് പിന്മാറിയെന്ന് ട്വിറ്ററിലൂടെ താരം തന്നെയാണ് അറിയിച്ചത്. ചുവപ്പ് ക്രോസ്മാര്ക്ക് ചെയ്ത പരിപാടിയുടെ പോസ്റ്റര്‍ സഹിതമാണ് സണ്ണിയുടെ ട്വീറ്റ്.
‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ ‘വാലന്റൈന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ തനിക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നതെന്നും ട്വീറ്റില്‍ പറയുന്നു.
Sorry everyone I will not be attending this Cochin Valentines event due to promoter defaulting on their commitments!
— Sunny Leone (@SunnyLeone) February 13, 2019
Can’t wait to see you all at the Vanita Awards March 2nd on stage! Back in Cochin!! pic.twitter.com/qOsWqH3MjN
പരിപാടി മാറ്റിവെച്ചത് ചില സാങ്കേതിക തടസങ്ങള്‍ മൂലമെന്നാണ് സംഘാടകരുടെ പ്രതികരണം. ആകെ 190 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റു പോയതെന്നും സംഘാടകര്‍ പറയുന്നു. അതേസമയം, പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സണ്ണി പിന്മാറാന് കാരണമെന്നാണ് സൂചനകള്‍.