കൊച്ചി: കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൊച്ചിയിലെത്തി. സംസ്ഥാന കോണ്‍ഗ്രസിന്റെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി ഉയര്‍ത്തുകയാണ് രാഹുലിന്റെ വരവിന്റെ പ്രധാന ലക്ഷ്യം.
കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിത വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. ഐക്യമുന്നണി ഘടകക്ഷികളുമായി രാഹുല്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ ചര്‍ച്ചയാകും.