Fashion

പുല്ല് ഇനി വെറും പുല്ലല്ല; തരംഗമായി നൈക്കിയുടെ പുല്ല് ഷൂ

പുല്ലിനെ ഇനിയാരും വില കുറച്ച് കാണേണ്ട, സംഗതി ഇപ്പോള്‍ തംരഗമാണ് ഇന്റര്‍നെറ്റില്‍. പറഞ്ഞുവരുന്നത് പ്രമുഖ ലോകോത്തര ഫുട്‌വെയര്‍ ബ്രാന്‍ഡായ നൈക്കിയുടെ പുല്ല് ഷൂവിനെപ്പറ്റിയാണ്. സിന്തറ്റിക് പുല്ല് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന പുല്ല് ഷൂ നിരവധി പേരാണ് ഇതിനോടകം ഗൂഗിളില്‍ തിരഞ്ഞത്. നൈക്കി ഷൂസുകളിലെ ഏയര്‍ മാക്‌സ് ട്രെയിനര്‍ വിഭാഗത്തില്‍പ്പെട്ട ‘പുല്ല് ഷൂസുകളുടെ’ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങായിരിക്കുകയാണ്.

കൃത്രിമ പുല്ലുകള്‍ ഉപയോഗിച്ചാണ് ഷൂ നിര്‍മ്മിക്കുന്നത്. പുല്ലു മുടിയ നിലയിലുള്ള ഷൂസുകളുടെ ഡിസൈന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യകാഴ്ച്ചയില്‍ മറ്റ് പ്രത്യകതകളൊന്നും ശ്രദ്ധയില്‍പ്പെടില്ലെങ്കിലും മറ്റെന്തൊക്കെയോ അത്ഭുതങ്ങള്‍ പുല്ല് ഷൂവില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പരക്കെയുളള അഭിപ്രായം. കടുംപച്ച ഷൂ ലെയ്‌സും വെള്ള നൈക്കി ലോഗോയും റബര്‍ സോളുമാണ് പുല്ല് ഷൂവിന്റെ ആദ്യകാഴ്ച്ചയിലെ പ്രത്യകതകള്‍. എന്തായാലും പുല്ല് വളര്‍ന്നു നില്‍ക്കുന്ന നൈക്കിയുടെ പുതിയ മോഡല്‍ ഷൂസിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top