Kerala

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധത്തിലേക്ക്; 24ന് 24 മണിക്കൂര്‍ സിഗ്നല്‍ ഓഫ് ചെയ്യും

കൊച്ചി: രാജ്യത്തെ കേബിള്‍ടിവി/ഡിടിഎച്ച്/ ഐപിടിവി മേഖലയില്‍ നിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ 2019 ഫെബ്രുവരി ഒന്ന് മുതല്‍ താരീഫ് ഓര്‍ഡര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമാകും എന്ന നിലയില്‍ ട്രായി നടപ്പിലാക്കാന്‍ പോകുന്ന താരീഫ് ഓര്‍ഡര്‍ കേബിള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിലവിലുള്ള വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതും പേചാനല്‍ ബ്രോഡ്കാസ്റ്റര്‍മാരെ സഹായിക്കുന്നതുമാണെന്ന് കേബിള്‍ ഓപ്പറേറ്റഴ്‌സ് അസോസിയേഷനുകളുടെ സംയുക്ത സമിതി പറയുന്നു.

കഴിഞ്ഞ 25ല്‍പരം വര്‍ഷങ്ങളായി സര്‍വ്വീസ് നല്‍കികൊണ്ടിരിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത് അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ദോഷകരമായതും ഓപ്പറേറ്റര്‍മാരേയും അവരുടെ കീഴില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടേയും തൊഴില്‍ സംരക്ഷിക്കാന്‍ കഴിയാത്തതുമായ ഈ നിയമത്തിനെതിരെ സംയുക്ത സമിതി പ്രതിഷേധിക്കുകയാണ്.

പേ ചാനലുകളുടെ മാക്‌സിമം നിരക്ക് 19 രൂപയില്‍ 10 രൂപയായി കുറയ്ക്കുക, കേബിള്‍ വരിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 18 ശതമാനം ജിഎസ്ടി ഒഴിവാക്കുകയോ 5 ശതമാനമായി കുറയ്ക്കുകയോ ചെയ്യുക, കേബിള്‍ ടിവി ബേസിക് നിരക്ക് 150 ചാനലുകള്‍ക്ക് 200 രൂപയായി പുനര്‍ നിശ്ചയിക്കുക. റെഗുലേഷന്റെ ഭാഗമായുള്ള MSO-LCO അനുപാതം പുനപരിശോധിക്കുക, ഇലക്ട്രിക് പോസ്റ്റിന്റെ ഭീമമായ വാടക കുറയ്ക്കുക.

തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ത്യയൊട്ടാകെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ജനുവരി 24ാം തീയതി 24 മണിക്കൂര്‍ സിഗ്നല്‍ ഓഫ് ചെയ്തുകൊണ്ട് പ്രതിഷേധ സമരം നടത്തുമെന്ന് കേബിള്‍ ഓപ്പറേറ്റഴ്‌സ് അസോസിയേഷനുകളുടെ സംയുക്ത സമിതി നേതാക്കളായ കെ.വിജയകൃഷ്ണന്‍, ഇ.ജയദേവന്‍, അനില്‍ പ്ലാവിയന്‍സ്, എസ് മധു, മസൂദ് , പൗലോസ് അന്തിക്കാട്, സജി ജോസഫ്, നവീന്‍ വിടി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top