Breaking News

മകരവിളക്ക് ദര്‍ശിക്കാന്‍ സിനിമതാരം ജയം രവി ശബരിമലയില്‍

സന്നിധാനം: മകരവിളക്ക് ദര്‍ശിക്കാന്‍ തമിഴ് സിനിമതാരം ജയം രവി ശബരിമലയിലെത്തി. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ എത്തുന്നത്.

അയ്യപ്പ ഭക്തനായ താരം 2018ലെ സിനിമ വിജയങ്ങള്‍ക്ക് നന്ദി അറിയിക്കാനായാണ് അയ്യനെ കാണാന്‍ സന്നിധാനത്ത് എത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

‘സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്നും മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് ഉടന്‍ തന്നെ മലയാള സിനിമയുടെ ഭാഗമാകുമെന്നും’ ജയം രവി പറയുന്നു.

അതേസമയം, ജയംരവിയോടൊപ്പം പ്രശാന്ത് നായര്‍ ഐഎഎസ് പങ്കുവെച്ച സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top